
വാഷിംഗ്ടൺ: ലോകത്തിലെ ആദ്യത്തെ ബഹിരാകാശ ഹോട്ടലിന്റെ നിർമ്മാണം 2025 ഓടെ ആരംഭിക്കും. 400 അതിഥികൾക്കുള്ള റെസ്റ്റോറന്റുകൾ, സിനിമാസ്, ഹെൽത്ത് സ്പാ, അത്യാധുനിക സൗകര്യങ്ങളോടെയുള്ള മുറികൾ എന്നിവ ഹോട്ടലിൽ ഉണ്ടാകും. ഓർബിറ്റർ അസംബ്ലി കോർപ്പറേഷൻ (ഒഎസി) വികസിപ്പിച്ചെടുത്ത വോയേജർ സ്റ്റേഷൻ 2027ൽ തന്നെ പ്രവർത്തനക്ഷമമാക്കും. ബഹിരാകാശ നിലയം ഒരു വലിയ വ്യത്താകൃതിയിലാണ് രൂപകല്പ ചെയ്യുന്നത്. ചന്ദ്രന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന ഗുരുത്വാകർഷണത്തിന് സമാനമായ തലത്തിലാണ് സ്പെയ്സ് ഹോട്ടലിന്റെയും ഗുരുത്വാകർഷണം. കറങ്ങുന്ന വളയത്തിന്റെ പുറത്ത് ഘടിപ്പിച്ചിരിക്കുന്ന പോഡുകളുടെ ഒരു ശ്രേണി ഇതിൽ ഉൾപ്പെടും ഇതിൽ ചില പോഡുകൾ ബഹിരാകാശ ഗവേഷണത്തിനായി നാസ, ഇ.എസ്.എ എന്നിവയ്ക്ക് വില്ക്കാനും കഴിയും. എന്നാൽ ബഹിരാകാശ നിലയം നിർമ്മിക്കുന്നതിനുള്ള ചെലവും ഹോട്ടലിൽ ഒരു രാത്രി ചെലവഴിക്കാനുള്ള ചെലവ് എന്നിവ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ദീർഘകാലത്തേക്ക് ഉപയോഗിക്കേണ്ടതിനാൽ ഹോട്ടലിൽ ജിം, അടുക്കള, റെസ്റ്റോറന്റ്, ബാർ മറ്റ് ആവശ്യസൗകര്യങ്ങൾ എന്നിവയും അവയിൽ ഉൾപ്പെടും. ബാക്കി മൊഡ്യൂളുകൾ സ്വകാര്യ കമ്പനികൾക്കോ സർക്കാരുകൾക്കോ പാട്ടത്തിന് നൽകുകയോ വില്ക്കുകയോ ചെയ്യാം. സർക്കാർ ഏജൻസികൾക്ക് അവരുടെ സ്വന്തം സയൻസ് മൊഡ്യൂൾ നിർമ്മിക്കുന്നതിനോ ചൊവ്വയിലേക്ക് പോകാൻ ഒരുങ്ങുന്ന ബഹിരാകാശയാത്രികർക്കുള്ള പരിശീലന കേന്ദ്രമായോ ഇവിടം ഉപയോഗിക്കാം. നാസ അപ്പോളോ പ്രോഗ്രാമിന്റെ ആർക്കിടെക്റ്റുകളിൽ ഒരാളായ വെർഹർ വോൺ ബ്രൗണിന്റെ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ക്രിത്രിമ ഗുരത്വാകർഷണം സൃഷ്ടിക്കാൻ ചക്രത്തിന്റെ ആകൃതിയിൽ സ്റ്റേഷൻ നിർമ്മിക്കുന്നത്. അതേസമയം, സ്പേസ് ഹോട്ടലിന്റെ നിർമ്മാണം പൂർത്തിയായാൽ ബഹിരാകാശത്ത് സ്ഥാപിച്ച ഏറ്റവും വലിയ മനുഷ്യ നിർമ്മിതിയായിരിക്കും ഇത്. ഇതിന്റെ നിർമ്മാണത്തിനായി നാസയിലെ പൈലറ്റുമാർ, എഞ്ചിനീയർമാർ, ആർക്കിടെക്ടുകൾ എന്നിവരെ ടീമിൽ ഉൾപ്പെടുത്തും. ഇത് അുത്ത വ്യവസായ വിപ്ലവമായിരിക്കുമെന്ന് ഗേറ്റ് വേ ഫൗണ്ടേഷൻ സ്ഥാപകൻ ജോൺ ബ്ലിഗ്കോ പറഞ്ഞു.