
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർവേ ഫലങ്ങളിൽ വിശ്വാസമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റിലും കൂടുതൽ ലഭിക്കുമെന്നും മുരളീധരൻ അവകാശപ്പെട്ടു. അഞ്ചു കൊല്ലമായി ജനങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിലെപ്പോലെ നിയമസഭ തിരഞ്ഞെടുപ്പിൽ സംഭവിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കിറ്റിന് വേണ്ടി രാജ്യ താൽപര്യങ്ങൾ ബലികൊടുക്കുന്നവരല്ല കേരള ജനതയെന്നും കിറ്റ് നൽകുന്നത് നികുതി പണം ഉപയോഗിച്ചാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. സ്വർണകടത്ത് കേസിൽ വിട്ടുവീഴ്ചക്കില്ലെന്നും ഉത്തരവാദികളെയെല്ലാം നിയമത്തിന് മുന്നിൽകൊണ്ട് വരുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറഞ്ഞു. പി സി ജോർജ്ജിന്റെ എൻഡിഎ പ്രവേശനത്തിൽ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.