
പാരിസ്: ഫ്രഞ്ച് മുൻ പ്രസിഡന്റ് നിക്കോളാസ് സർക്കോസിക്ക് മൂന്ന് വർഷം തടവും രണ്ട് വർഷം സസ്പെൻഷനും വിധിച്ച് ഫ്രഞ്ച് കോടതി. അഴിമതി, ഉന്നത ഉദ്ധ്യോഗസ്ഥരിൽ സ്വാധീനം ചൊലുത്തൽ എന്നീ കുറ്റങ്ങളാണ് സർക്കോസിക്കെതിരെ ചുമത്തിയിട്ടുള്ളത്. 2007 മുതൽ 2012 വരെ ഫ്രാൻസിനെ നയിച്ചതും യാഥാസ്ഥിതികരിൽ സ്വാധീനം ചെലുത്തിയ സർക്കോസി, തന്റെ പ്രചാരണ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവയ്ക്കുകയും അതിന് പകരമായി ഉദ്ധ്യോഗസ്ഥന് മൊണോക്കോയിൽ ഉയർന്ന ജോലി വാഗ്ദാനവും ചെയ്തു. എന്നാൽ സർക്കോസിയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ താൻ നുണകളുടെ ഇരയാണെന്നും ഒരിക്കലും അഴിമതി ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 2007ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ലോറിയൽ അവകാശി ലിലിയാൻ ബെറ്റെൻകോർട്ടിൽ നിന്ന് അനധികൃത പണമിടപട് നടത്തിയെന്നും അതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ രഹസ്യവിവരങ്ങൾക്ക് മറുപടിയായി ജഡ്ജി ഗിൽബർട്ട് അസീബർട്ടിനായി മൊണോക്കേയിൽ ഉയർന്ന ജോലി സർക്കോസി വാഗ്ദാനം ചെയ്തതായി പ്രോസിക്യൂട്ടർ ആരോപിച്ചു. 2007ലെ തന്നെ ലിബിയൻ ധനസഹായം സംബന്ധിച്ച മറ്റൊരു അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കോസി സ്ഥാനമൊഴിഞ്ഞ ശേഷം തന്റെ വക്കീലുമായി നടത്തിയ ഫോൺസംഭാഷണം ചോർത്തിയതിൽ നിന്നുമാണ് ജോലി വാഗ്ധാനം ചെയ്ത വിവരം പുറത്തായത്. സർക്കോസിയുടെ മുൻഗാമിയായ ജാക്വിസ് ചിരാക് ആണ് ഇതിന് മുൻപ് സ്ഥാനമൊഴിഞ്ഞശേഷം വിചാരണ നേരിട്ട ഏക പ്രസിഡന്റ്..