
തിരുവനന്തപുരം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജു ഇടതുമുന്നണി സ്ഥാനാർത്ഥിയാകും. തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായതിനാൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കാനും, അവരെ സഹായിക്കാനും സാധിക്കുമെന്ന് വിശ്വാസം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പൂർണ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആന്റണി രാജു കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറിനോട് 10,905 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.