viral-videos

15 ദിവസത്തെ ആഫ്രിക്കൻ യാത്ര മൂന്ന് മാസത്തെ വെക്കേഷനായ അനുഭവം പങ്കുവെയ്ക്കുകയാണ് അഞ്ജലി നായർ. മാ‌‌ർച്ച് 8 ന് ജിബൂട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിനാണ് അഞ്ജലി ആഫ്രിക്കയിലെത്തിയത്. ലോക്ക് ഡൗണായതോടെ അവിടെ കുടുങ്ങി. ഒരു വില്ലയിൽ കേരളത്തിലെ ഭക്ഷണങ്ങടക്കം ലഭിക്കുന്ന സൗകര്യങ്ങൾ പ്രൊഡ്യൂസറായ ജോബി ചെയ്തു കൊടുത്തു. ദിലീഷ് പോത്തൻ, ​ഗ്രി​ഗറി അടക്കമുള്ള ടീമും ഒപ്പമുണ്ടായിരുന്നു. പുറത്തിറങ്ങാനോ മറ്റ് പരിചയക്കാരോ ഇല്ലാതിരുന്നതിനാൽ വില്ലയിൽ തന്നെയായിരുന്നു എല്ലാവരും.

ജിബൂഷനാണ് ആ പ്രദേശത്തെ ഭാഷ. അത്യാവശ്യം ഭാഷയും വശമാക്കിയതായി അഞ്ജലി പറയുന്നു. തന്റെ മകളെ വിട്ട് ആദ്യമായാണ് ഇത്രയും കാലം അഞ്ജലിക്ക് മാറിനിൽക്കേണ്ടി വന്നത്. മകളുടെ ജന്മദിനവും ആ സമയത്തായിരുന്നു. ലാലേട്ടനും ദുൽഖറും ആശംസകളറിച്ചതിനാൽ മകൾക്ക് വളരെ സന്തോഷമായെന്നും അഞ്ജലി പറയുന്നു.


അഭിമുഖം കാണാം