viral-videos

സിയാസിൽ ഒരു ഓഫീസ് മുറിയുടെ പരിവേഷമാണ് കിടിലം ഫിറോസ് നൽകിയിരിക്കുന്നത്. പല റേഡിയോ ഷോകളും കാറിൽ നിന്ന് തന്നെയാണ് ഷൂട്ട് ചെയ്യുന്നത്. അതിന് വേണ്ടുന്ന ഉപകരണങ്ങൾ കാറിൽ തന്നെ സജ്ജമാക്കിയിട്ടുണ്ട്. നിലവാരം ഉള്ള ഒരു മൊബൈൽ ഫോൺ ഘടിപ്പിച്ചാൽ കാറിൽ നിന്ന് തന്നെ സ്റ്റുഡിയോയിലേക്ക് ലൈവ് ചെയ്യാനാകും. ആഴ്ചയിൽ 4 ദിവസത്തോളം ഇത്തരത്തിൽ കാറിൽ നിന്നും ഷൂട്ട് ചെയ്യാറുണ്ട്.

ആധുനിക ടെക്ക്നോളജിയുടെ മികവിനാൽ ഷൂട്ട് ചെയ്യാൻ ഒരു സ്റ്റുഡിയോ തന്നെ വേണമെന്നില്ല. യാത്രക്കിടെയോ ഔട്ട്ഡോറോ ഷൂട്ടിം​ഗ് സാധ്യമാകുമെന്ന് ഫിറോസ് പറയുന്നു.

മുഴുവൻ അഭിമുഖം കാണാം