
ഇന്ന് നടൻ മനോജ് കെ ജയന്റെ പത്താം വിവാഹ വാർഷികമാണ്. ഫേസ്ബുക്കിൽ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടൻ. ഭാര്യ ആശയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്. നിരവധി പേരാണ് താരത്തിന് ആശംസ നേർന്നിരിക്കുന്നത്.
'ഇന്ന് ഞങ്ങളുടെ പത്താം വിവാഹ വാർഷികം. എനിക്കേറ്റവും പ്രിയപ്പെട്ട 'എന്റെ ആശയെ'എന്നോട് ചേർത്തു വച്ച, സർവ്വശക്തനായ ദൈവത്തിന്, ഒരു കോടി പ്രണാമം.. നന്ദി, ആഘോഷമില്ല.... പകരം പ്രാർത്ഥന മാത്രം! Love you ആശ'- മനോജ് കെ ജയൻ കുറിച്ചു.നടി ഉർവശിയുമായുള്ള വിവാഹ മോചനത്തിന് ശേഷം 2011ലാണ് മനോജ് കെ ജയൻ ആശയെ വിവാഹം കഴിച്ചത്.