
മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുടെ പഴയതും പുതിയതുമായ രണ്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലാണ് അച്ഛനും മകനുമൊപ്പമിരിക്കുന്ന ചിത്രങ്ങളാണ് അവ. നടൻ പൃഥ്വിരാജാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കു വച്ചിരിക്കുന്നത്. ആദ്യ ചിത്രത്തിൽ നടൻ സുകുമാരനാപ്പം രണ്ടാമത്തെ ചിത്രത്തിൽ സുകുമാരന്റെ മകൻ പൃഥ്വിയുമാണ് മമ്മൂക്കയ്‌ക്കൊപ്പമിരിക്കുന്നത്.
പൃഥ്വിരാജും കുടുംബവും അമ്മ മല്ലികയും ഷെയർ ചെയ്‌തോടെ ആരാധകർ ഇത് ഏറ്റെടുത്തു. 'തലമുറകൾക്കതീതമായി അന്നും ഇന്നും മമ്മൂട്ടി..God Bless"
എന്നാണ് മല്ലിക കുറിച്ചത്. പൃഥ്വി ഷെയർ ചെയ്‌ത ചിത്രത്തിന് താഴെ ദുൽഖർ സൽമാൻ സ്‌നേഹമറിയിച്ചപ്പോൾ, 'ഇത് പോലെ അല്ലിക്കൊപ്പം ഒരു ചിത്രം വേണം' എന്നായിരുന്നു സുപ്രിയയുടെ ആവശ്യം. 'മമ്മൂക്ക അന്നും ഇത് പോലെ തന്നെയിരിക്കും' എന്ന ആരാധകന്റെ കമന്റിന്, 'അതിലെന്ത് സംശയം?' എന്നായിരുന്നു സുപ്രിയ മറുപടി നൽകിയത്. എന്തായാലും സംഗതി ആരാധകർക്കിടയിൽ ഹിറ്റാണ്.