
ആറ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി ഗൗതമി നായർ. ജയസൂര്യയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മേരി സുനോ ആവാസ് എന്ന ചിത്രത്തിലൂടെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മടങ്ങി വരവിനൊരുങ്ങുകയാണ് താരം.
'വീണ്ടും ഞാൻ ഏറ്റവും ഇഷ്‌ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ ഒരുങ്ങുന്നു. എന്റെ അഭിനയ യാത്രയുടെ രണ്ടാം ഇന്നിംഗ്സ് ഞാൻ എല്ലായ്‌പ്പോഴും ആരാധിക്കുന്ന ഇതിഹാസം മഞ്ജു വാര്യർക്കൊപ്പം ആരംഭിക്കുന്നു. എന്റെ ആദ്യ ഷോട്ടിൽ ഒരു മികച്ച തുടക്കം ആവശ്യപ്പെടാൻ കഴിഞ്ഞില്ല. ഒരു നടിയെന്ന നിലയിൽ അവിശ്വസനീയമായ എന്തെങ്കിലും ചെയ്യാൻ കാത്തിരിക്കുന്നു" എന്നാണ് ഗൗതമിയുടെ കുറിപ്പ്. ദുൽഖർ സൽമാനൊപ്പം സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. വിവാഹശേഷം പഠനത്തിലായിരുന്നു താരം ശ്രദ്ധ കേന്ദ്രീകരിച്ചത്.