ee

അത് മെഡിക്കൽ എമർജൻസിയാണ്. കാരണങ്ങൾ: രക്തസ്രാവം, ശരീരത്തിൽ നിന്ന് ഉപ്പും ജലാംശവും നഷ്ടപ്പെടുക (വയറിളക്കം, ഛർദ്ദി എന്നിവകൊണ്ട്) ഹൃദയത്തിന്റെയും തലച്ചോറിന്റെയും തകരാറുകൾ, കഠിനമായ അണുബാധ, ചില മരുന്നുകളുടെ അലർജി, ചില ഹോർമോൺ തകരാറുകൾ, ഹൃദയാഘാതം, ഹൃദയമിടിപ്പിന്റെ താളം തെറ്റൽ,മാനസിക സമ്മർദ്ദം, അമിതമദ്യപാനം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും രക്താതിസമ്മർദ്ദത്തിനുവേണ്ടി കഴിക്കുന്ന മരുന്നുകളുടെ ഡോസ് കൂടിയാലും ഹൈപ്പോടെൻഷൻ ഉണ്ടാവാം. കൂടുതൽ നേരം നിൽക്കേണ്ടിവന്നാലും രക്തസമ്മർദ്ദം കുറയാറുണ്ട്. ലക്ഷണങ്ങൾ: തലചുറ്റൽ, കണ്ണിലിരുട്ടു കയറുക, ശ്വാസവേഗതകൂടുക, തലയ്‌ക്ക് ഭാരക്കുറവ്, കുഴഞ്ഞുവീഴുക,അമിതദാഹം, ക്ഷീണം, നെഞ്ചിടിപ്പു കൂടുക, വിളർച്ച, തണുപ്പ് തോന്നുക, വിയർപ്പ്, ബോധക്ഷയം എന്നിവയുണ്ടാവാം. പ്രഥമശുശ്രൂഷ നൽകാം *ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടനെ ഇരിക്കുകയോ കിടക്കുകയോ ചെയ്യണം. ‌ഡ്രൈവ് ചെയ്യുകയാണെങ്കിൽ ഉടനെ വണ്ടി നിർത്തുക. *ഹൈപ്പോടെൻഷൻ ഉണ്ടെന്ന് സംശയംതോന്നിയാൽ രോഗിയെ ഉടനെതന്നെ കിടക്കയിലോ നിലത്തോ കിടത്തുക. ഇറുക്കമുള്ള വസ്ത്രങ്ങൾ അയച്ചുവിടുക. *വായുസഞ്ചാരം വർദ്ധിപ്പിക്കാൻ ഫാനിടുകയോ ജനലുകൾ തുറന്നിടുകയോ ചെയ്യുക അല്പനേരം കഴിഞ്ഞ് വെള്ളം കുടിക്കാൻ കൊടുക്കാം *വെള്ളത്തിനു പുറമേ കരിക്കിൻ വെള്ളം, കഞ്ഞിവെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം, മോര്എന്നിവയും കുടിക്കാൻ നൽകാവുന്നതാണ്. *രോഗിയുടെ നാഡിമിടിപ്പ്, ശ്വാസോച്‌ഛ്വാസം, ബോധനില എന്നിവ നിരീക്ഷിക്കുക. ആവശ്യമെങ്കിൽ പുനരുജ്ജീവനം നൽകുക.