indigo

കറാച്ചി: ഷാർജയിൽ നിന്ന് ലക്‌നൗവിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ എയർലൈൻസ് വിമാനം പാകിസ്ഥാനിൽ അടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് കറാച്ചി വിമാനത്താവളത്തിൽ വിമാനം ഇറക്കിയത്. എന്നാൽ വിമാനം ലാൻഡ് ചെയ്യുമ്പോൾ തന്നെ 67 വയസുകാരനായ യാത്രക്കാരൻ മരണമടഞ്ഞതായി വിവരം ലഭിച്ചു.

ഹബീബ് ഉർ റഹ്‌മാനാണ് മരണമടഞ്ഞ യാത്രക്കാരൻ. ഹൃദയാഘാതമായിരുന്നു മരണകാരണം. മാനുഷിക പരിഗണന നൽകിയാണ് വിമാനം ലാന്റിംഗിന് അനുവദിച്ചതെന്ന് കറാച്ചി വിമാനത്താവളം അധികൃതർ അറിയിച്ചു. പിന്നീട് അഹമ്മദാബാദിലേക്ക് പുറപ്പെട്ട വിമാനം ഇവിടെയെത്തി ശുചിയാക്കിയ ശേഷമാണ് ലക്‌നൗവിലേക്ക് പുറപ്പെട്ടതെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.