
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട്  കൊഹ്ലിയുടെ പേരിൽ പുതിയൊരു റെക്കാഡ് കൂടി. പക്ഷേ ഇത്തവണ ഗ്രൗണ്ടിനകത്തല്ല പുറത്താണ് കൊഹ്ലി റെക്കാഡ് കുറിച്ചത്. 
സോഷ്യൽ മീഡിയ ആപ്പായ ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കിയാണ് കൊഹ്ലി ഗ്രൗണ്ടിന് പുറത്ത് പുതിയൊരു നാഴികക്കല്ല് പിന്നിട്ടത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനും ക്രിക്കറ്റ് താരവുമാണ് കൊഹ്ലി. ബോളിവുഡ് താരങ്ങളേയും രാഷ്ട്രീയക്കാരേയും എല്ലാം മറികടന്നാണ് കൊഹ്ലിയുടെ കുതിപ്പ്.
നോട്ട് ദ പോയിന്റ്
ഇൻസ്റ്ര ഗ്രാമിൽ 100 മില്യൺ ഫോളേവേഴ്സ് ഉള്ള ആദ്യ ക്രിക്കറ്റർ, ഇന്ത്യക്കാരൻ, ഏഷ്യാ പസഫിക്കിൽ നിന്നുള്ള വ്യക്തി.
4- ഇൻസ്റ്രഗ്രാമിൽ ഏറ്രവും കൂടുതൽ ഫോളേവേഴ്സ് ഉള്ള നാലാമത്തെ കായിക താരം.
ക്രിസ്റ്റ്യാനൊ റൊണാൾഡോ (265 മില്യൺ), ലയണൽ മെസി (186 മില്യൺ), നെയ്മർ (147 മില്യൺ) എന്നിവരാണ് കൊഹ്‌ലിക്ക് മുന്നിലുള്ളത്.
നിലവിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള താരം എന്ന റെക്കാഡും കൊഹ്‌ലിക്കാണ് (ഏകദേശം 1745 കോടി രൂപ)