ravi

അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്ര് ടീം കോച്ച് രവി ശാസ്ത്രി കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു.

അഹമ്മദാബാദിലെ അപ്പോളോ ആശുപത്രിയിൽ നിന്ന് വാക്സിൻ സ്വീകരിക്കുന്ന ചിത്രം ശാസ്ത്രി തന്നെയാണ് ട്വിറ്രറിൽ പങ്കുവച്ചത്.

'കോവിഡ് 19 വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. മഹാമാരിക്കെതിരേ ഇന്ത്യയെ ശാക്തീകരിച്ച ആരോഗ്യ വിഭാഗത്തിനും ശാസ്ത്രജ്ഞർക്കും നന്ദി പറയുന്നുവെന്നും ശാസ്‌ത്രി ട്വീറ്ര് ചെയ്തു. വാക്‌സിനേഷൻ കൈകാര്യം ചെയ്യുന്നതിൽ അഹമ്മദാബാദ് അപ്പോളോയിൽ കാന്തബെന്നും സംഘവും കാണിച്ച പ്രൊഫഷണലിസത്തിൽ വളരെയധികം മതിപ്പുണ്ടെന്നും ശാസ്ത്രിൽ ട്വീറ്റിൽ വ്യക്തമാക്കി. മുതിർന്ന പൗരൻമാർക്കുള്ള കോവിഡ്-19 പ്രതിരോധ വാക്‌സിനേഷൻ തിങ്കളാഴ്ച മുതലാണ് രാജ്യമെമ്പാടും ആരംഭിച്ചത്.