swift

മാരുതി സുസുക്കി ജനപ്രിയ മോഡലായ സ്വിഫ്ടിന്റെ 2021 പതിപ്പ് അവതരിപ്പിച്ചു. സിൽവർ ആവരണത്തിനൊപ്പം ക്രോമിയം സ്ട്രിപ്പും നൽകിയിട്ടുള്ള പുതിയ ഗ്രില്ലാണ് പ്രധാന മാറ്റം. മൂന്ന് ഡ്യുവൽ ടോൺ നിറങ്ങളിലാണ് പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. 5.73 ലക്ഷം രൂപയിലാണ് ഡൽഹിയിലെ എക്‌സ്‌ഷോറും വില ആരംഭിക്കുന്നത്. സുരക്ഷയാണ് പുതിയ സ്വിഫ്ടിന്റെ മറ്റൊരു പ്രത്യേകത. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി, ഹിൽ ഹോൾഡ് കൺട്രോൾ, എ.ബി.എസ്, സീറ്റ് ബെൽറ്റ് റിമൈൻഡർ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, കാമറ തുടങ്ങിയവയാണ് സുരക്ഷയിൽ വരുത്തിയിട്ടുള്ള പ്രധാന മാറ്റങ്ങൾ. 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് വി.വി.ടി. പെട്രോൾ എൻജിനും മറ്റൊരു പ്രധാന മാറ്റമാണ്.