
ഏറ്റവും ആവശ്യമായ സൗകര്യങ്ങൾ മാത്രം ഒരുക്കി, 20000 രൂപയ്ക്ക് വൈദ്യുത സ്കൂട്ടർ വിപണിയിലെത്തിക്കുകയാണ് ഡിറ്റൽ. ഡിറ്റൽ ഈസി പ്ലസ് പേരിട്ടിരിക്കുന്ന വാഹനം അടുത്തമാസം വിപണിയിലെത്തുമെന്നാണ് ഡിറ്റൽ സ്ഥാപകനായ യോഗേഷ് ഭാട്ടിയ അറിയിച്ചിരിക്കുന്നത്.
മണിക്കൂറിൽ 25 കിലോമീറ്റർ വേഗത മാത്രമുള്ള ഡെറ്റൽ ഈസി പ്ലസിന് ഡിസ്ക് ബ്രേക്കിന്റെ ആവശ്യമില്ലയെന്നതാണ് മറ്റൊരു പ്രത്യേകത. പരമാവധി 150കിലോഗ്രാം വരെ വഹിക്കാൻ ശേഷിയുണ്ട്. ബാറ്ററി സീറ്റിനടിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്റ്റോറേജ് സ്പേസ് ഇല്ല.