
പാരിസ് : ആരോഗ്യപ്രശ്നങ്ങളുള്ള 65 വയസ്സിനു മുകളിലുള്ളവർക്ക് ആസ്ട്രാസെനക്ക കോവിഡ് വാക്സിൻ നൽകാമെന്ന് ഫ്രാൻസ് ആരോഗ്യമന്ത്രി ഒലിവിയർ വേറാൻ അറിയിച്ചു. 65 വയസിനു താഴെയുള്ളവർക്ക് മാത്രമേ വാക്സിൻ നൽകാവൂയെന്ന മുൻനിലപാടിലാണ് ഇപ്പോൾ മാറ്റം വരുത്തിയത്. പാരിസിന്റെ മുൻ നിലപാടിൽ നിന്ന് തിങ്കളാഴ്ച പറഞ്ഞു. വാക്സിൻ 65 വയസ്സിന് താഴെയുള്ളവർക്ക് മാത്രമായിരിക്കണം. ആസ്ട്രസെനക്ക വാക്സിൻ അംഗീകരിച്ചപ്പോൾ, ഫ്രാൻസിൽ അത് 65 വയസ്സിന് താഴെ പ്രായമുള്ളവർക്ക് മാത്രമേ നൽകുകയുള്ളൂവെന്ന് ഫ്രാൻസ് നിലപാടറിയിച്ചിരുന്നു. പ്രായമായവരിലെ ഫലപ്രാപ്തി സംബന്ധിച്ച് സംശയം നിലനിന്നിരുന്നതിനാലാണ് അങ്ങനെയൊരു തീരുമാനം എടുത്തത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടുത്ത നാല് മുതൽ ആറ് ആഴ്ച വരെ രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള നടപടികൾ ഫ്രാൻസിൽ നിലനിർത്തും. ബാറുകൾ, റെസ്റ്റോറന്റുകൾ, മ്യൂസിയങ്ങൾ എന്നിവ അടച്ചുപൂട്ടുന്നതിനും തീരുമാനമായി. രോഗം നിയന്ത്രിച്ചു നിർത്താൻ ഇത്തരം നടപടികൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഫ്രാൻസിലെ കൊവിഡ് മരണങ്ങൾ 86,803 ആയി ഉയർന്നു. ആഗോളതലത്തിൽ മരണസംഖ്യയിൽ ഏഴാം സ്ഥാനത്താണ് ഫ്രാൻസ്. രോഗികളുടെ എണ്ണത്തിൽ നിലവിൽ ആറാം സ്ഥാനത്താണ് ഫ്രാൻസ്.