
ന്യൂഡൽഹി: യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഷാർജ- ലക്‌നൗ ഇൻഡിഗോ വിമാനം അടിയന്തരമായി പാകിസ്ഥാനിൽ ഇറക്കി. കറാച്ചി വിമാനത്താവളത്തിൽ അടിയന്തര വൈദ്യസഹായം തേടിയെങ്കിലും ഹബീബാ ഉർ റഹ്മാന്റെ (67) ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം.
ഇന്നലെ രാവിലെ ഷാർജയിൽ നിന്ന് ലക്‌നൗവിലേക്കുള്ള വരികയായിരുന്ന ഇൻഡിഗോ 6ഇ 1412 വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്.
വിമാനത്താവളത്തിലെത്തുമ്പോൾ തന്നെ യാത്രക്കാരൻ മരിച്ചിരുന്നതായി കറാച്ചി വിമാനത്താവളത്തിലെ മെഡിക്കൽ ടീം സ്ഥിരീകരിച്ചതായി ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.