വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ജനുവരിയിൽ രഹസ്യമായി കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നതായി പുതിയ വെളിപ്പെടുത്തൽ. പ്രസിഡന്റായിരുന്നപ്പോൾ വൈറ്റ് ഹൗസിൽ വെച്ചാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചതെന്നാണ് ഉപദേഷ്ടാവ് വെളിപ്പെടുത്തിയത്. എന്നാൽ വാക്സിന്റെ രണ്ടു ഡോസും ഇരുവരും സ്വീകരിച്ചോയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അമേരിക്കയിൽ പ്രസിഡന്റ് പ്രചരണം ആരംഭിച്ച് ദിവസങ്ങൾക്കകം ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രസിഡന്റായി തുടരുമ്പോൾ വാക്സിനെക്കുറിച്ച് പ്രതികരണം നടത്താനോ വാക്സിൻ സ്വീകരിക്കാൻ ഒരിക്കലും ആവശ്യപ്പെടാതിരുന്ന ട്രംപ് വൈറ്റ് ഹൗസ് വിട്ട ശേഷം എല്ലാവരും കൊവിഡ് വാക്സിൻ സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
നിലവിലെ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും വാക്സിൻ സ്വീകരിക്കുന്നത് അമേരിക്കയിൽ ലൈവായി ടെലികാസ്റ്റ് നടത്തിയിരുന്നു..