
അനശ്വരനടനായ കൊട്ടാരക്കര ശ്രീധരൻ നായരുടെ കുടുംബത്തിൽ നിന്ന് മക്കളായ സായികുമാറിനും ശോഭാ മോഹനും ചെറുമക്കളായ വിനുമോഹനും അനുമോഹനും ശേഷം ഒരാൾ കൂടി അഭിനയരംഗത്തേക്ക്. കൊട്ടാരക്കരയുടെ മൂത്ത മകൾ ജയശ്രീയുടെ ചെറുമകളും സിന്ധുവിന്റെയും ഗോപാലിന്റെയും മകളുമായ തുമ്പി നന്ദന ജോസ് സംവിധാനം ചെയ്യുന്ന 'ദിശ" എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയ രംഗത്തേക്ക് കടന്നു വരുന്നു. നാളെയ്ക്കായ് എന്ന ചിത്രത്തിലും 'ഗ്രീൻ ചില്ലി" എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ച നന്ദന അറിയപ്പെടുന്നത് തുമ്പി എന്ന ചെല്ലപ്പേരിലൂടെയാണ്. തമിഴ് സിനിമയിൽ തുമ്പി എന്ന പേരാണ് ഉപയോഗിക്കുന്നത്.നന്ദന എൻ.ഗോപാൽ എന്നാണ് യഥാർത്ഥ പേര്. മികച്ച നർത്തകി കൂടിയാണ്.തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്ക്കൂളിൽ പത്താം ക്ളാസ് വിദ്യാർത്ഥിനിയായ നന്ദന മോഡലിംഗിലൂടെ
യാണ് അഭിനയരംഗത്തെത്തിയത്.