മോസ്കോ: സോവിയറ്റ് യൂണിയൻ രാഷ്ട്രത്തലവനും സോവിയറ്റ് യൂണിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായും ഏറെ നാൾ പ്രവർത്തിച്ച ഗോർബച്ചേവ് 90 ന്റെ നിറവിൽ. 1931 മാർച്ച് 2നായിരുന്നു ജനനം. മിഖായേൽ സുസ്​ലോവ്​, യൂറി ആ​​ന്ദ്രോപോവ്​ എന്നിവരുടെ പിൻഗാമിയായി വന്ന ഗോർബച്ചേവ്​ 1985ൽ രാജ്യത്തെ പാർട്ടിയുടെയും രാജ്യത്തിന്‍റെയും പരമാധികാരിയുമായി.

സോവിയറ്റ് യൂണിയനിൽ പല പുതിയ പരിഷ്കാരങ്ങൾക്കും വഴിയൊരുക്കിയതും ശീതയുദ്ധം അവസാനിപ്പിക്കാൻ മുൻകൈയെടുത്ത നേതാവുമായിരുന്നു ഗോർബച്ചേവ്. സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റായിയിരുന്നു ഗോർബച്ചേവ്.

ഗോർബച്ചേവിന്​ ലോക നേതാക്കളായ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ, ജർമൻ ചാൻസ്​ലർ അംഗല മെർകൽ റഷ്യൻ പ്രസിഡന്‍റ്​ വ്ലാഡ്​മിർ പുടിൻ എന്നിവർ ആശംസ നേർന്നു.

കോവിഡ്​ കാലത്ത് ആശുപത്രിയിൽ ക്വാറൻറീനിൽ കഴിഞ്ഞ അദ്ദേഹം ജന്മദിനത്തിൽ വിശ്രമത്തിലാണ്. എന്നാൽ ഓൺലൈൻ പ്ലാറ്റ്ഫോമായ സൂമിൽ അനുയായികളുമായും സുഹൃത്തുക്കളുമായും ഗോർബച്ചേവ്​ സംവദിക്കും.