
ന്യൂഡൽഹി: ഒമാനും യു.എ.ഇക്കുമെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരത്തിനായുള്ള 35അംഗ സാധ്യതാ ടീമിൽ ആഷിഖ് കുരുണിയൻ, കെ.പി രാഹുൽ, മഷൂർ ഷെറീഫ് എന്നിവർ ഇടം നേടി.
കോച്ച് സ്റ്റിമാക്ക് പ്രഖ്യാപിച്ച ടീമിൽ പത്ത്പേർ പുതുമുഖങ്ങളാണ്. ദുബായിൽ 25നും 29നും നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിന്റെ അന്ത്യലിസ്റ്റ് ഐ.എസ്.എൽ ഫൈനലിന് ശേഷം പ്രഖ്യാപിക്കും.