breasts

അർബുദകാരികളല്ലാതെ സ്തനത്തിൽ കാണുന്ന മുഴകളാണ് ഫൈബ്രോ അഡിനോമ. യുവതികളിൽ സാധാരണയായി കണ്ടുവരുന്ന ഈ മുഴകൾ മുലപ്പാൽ ഗ്രന്ധികളിൽ നിന്നാണ് ഉണ്ടാകുന്നത്. ഇൗസ്ട്രജൻ ഹോർമോണുകളുടെ അമിത ഉത്പാദനമാണ് ഈ മുഴകൾക്ക് കാരണം. പൊതുവെ വേദനയില്ലാത്തവയാണിവ. തൊട്ടുനോക്കുമ്പോൾ ചലിക്കുന്ന ഈ മുഴകൾ ഉപദ്രവകാരികളല്ല.

പ്രത്യുത്പാദന വർഷങ്ങളിൽ ഇവ കൂടുതലായി ഉണ്ടാകുകയും, ഗർഭകാലത്ത് വലുതാകുകയും, ആർത്തവവിരാമത്തിന് ശേഷം ഹോർമോണുകളുടെ അളവ് കുറയുമ്പോൾ ചുരുങ്ങുകയും ചെയ്യും. ഫൈബ്രോ അഡിനോമകൾ സ്വയം അപ്രത്യക്ഷമാകുമെങ്കിലും വലിപ്പം കൂടുകയാണെങ്കിൽ ശാസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാം. ഫൈബ്രോ അഡിനോമയ്ക്ക് മരുന്നുകൾ ഇല്ലെങ്കിലും ഹോർമോൺ ഉത്പാദനം നിയന്ത്രിക്കാനുള്ള മരുന്നുകൾ ലഭ്യമാണ്. സ്‌തനങ്ങളിൽ മുഴകൾ ഉണ്ടെന്നു മനസ്സിലാക്കിയാൽ എത്രയും വേഗം ഡോക്ടറെ കണ്ട് അപകടസാദ്ധ്യതയില്ലെന്ന് ഉറപ്പുവരുത്തുക.