woman

ഓക്‌സ്‌ഫോർഡ്: സാധാരണ മനുഷ്യർ തുറന്നു പറയാൻ താൽപര്യപ്പെടാത്ത ഒരു കാര്യത്തെ കുറിച്ച് സത്യസന്ധമായി തുറന്നുപറയുകയാണ് ബ്രിട്ടണിലെ ഓക്‌സ്‌ഫോർഡ് സ്വദേശിനി എമി മാത്യൂസ്. ഒരു ദിവസത്തിൽ എത്ര തവണ രതിമൂർഛ അനുഭവപ്പെടുന്നു എന്നതിനെ കുറിച്ചാണ് എമി വെളിപ്പെടുത്തുന്നത്. തനിക്ക് ഒരു ദിവസം 18 തവണ രതിമൂർഛ അനുഭവപ്പെടാറുണ്ടെന്ന് എമി തുറന്നുപറയുന്നു. ബ്രിട്ടണിൽ ഡാൻസ് ‌ടീച്ചറായി ജോലി നോക്കുകയാണ് എമി. ലൈംഗിക ബന്ധത്തിലേർപ്പെടാതെയാണ് എമിക്ക് ഇത്രയും തവണ രതിമൂർഛ ഉണ്ടാകുന്നത്.

എപ്പോഴെല്ലാമാണ് ഇത് സംഭവിക്കുന്നത് എന്ന് എമി പറയുന്നതിലുമുണ്ട് പ്രത്യേകത. ട്രെയിനിൽ തനിയെ യാത്ര ചെയ്യുമ്പോഴോ, ബെഡ്‌റൂമിൽ വച്ചോ, കോളേജിൽ വച്ചോ, ചിലപ്പോൾ അച്ഛനമ്മമാരോടൊപ്പം ഭക്ഷണം കഴിക്കുമ്പോഴോയെല്ലാം തനിക്ക് രതീമൂർഛ അനുഭവപ്പെടാറുണ്ടെന്ന് എമി പറയുന്നു.

amy-mathews

ത്വക്കിനെയും സന്ധികളെയും രക്തധമനികളെയും ബാധിക്കുന്ന എഹ്‌ലേസ്-ഡാൻലോസ് സിൻഡ്രം എന്ന അപൂർവമായ രോഗത്തിനും അടിമയാണ് എമി. രോഗം മൂലമുണ്ടാകുന്ന കടുത്ത വേദന കുറയ്‌ക്കാൻ മരുന്നുകളെക്കാളും തന്റെ ഈ അമിതമായ രതിമൂർഛ ശീലം സഹായിക്കുന്നെന്ന് എമി അഭിപ്രായപ്പെടുന്നു. എമിയുടെ ഈ ആസക്‌തിക്ക് കൗൺസിലിംഗിന് വിധേയയായെങ്കിലും കാര്യമായ പ്രശ്‌നങ്ങൾ അവർക്ക് കണ്ടെത്താനായില്ല. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും സ്ഥിരമായി ലൈംഗിക ഉത്തേജനമുണ്ടാകുന്ന രോഗം തനിക്കുള‌ളതായി തോന്നുന്നില്ലെന്നും എമി മാത്യൂസ് പറയുന്നു.