
തിരുവനന്തപുരം: വാക്‌സിനേഷന് എതിരായ പ്രചാരണം സമൂഹം അംഗീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം തയ്‌ക്കാട് ആശുപത്രിയിൽ നിന്നും വാക്‌സിൻ സ്വീകരിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്‌ത്രീയമാണ് വാക്‌സിനേഷനെന്നാണ് ലോകത്തിന്റെ അനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു തരത്തിലുളള അറച്ചുനിൽപ്പും ആർക്കും വേണ്ട. അറച്ചുനിൽക്കുന്നത് സമൂഹത്തിനോട് കാണിക്കുന്ന ക്രൂരതയാകും. അവരവരുടെ രക്ഷയെക്കാൾ സമൂഹത്തിന്റെ രക്ഷയും പ്രധാനമാണ്. എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഡൽഹി ആർമി ആശുപത്രിയിൽ നിന്നും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു.