jewwl

സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ ജ്യുവൽ മേരി എത്തുന്നു. കഥയിലെ ഒരു നിർണായക കഥാപാത്രത്തെയാണ് ജ്യുവൽ മേരി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ നായികയായി ഉട്ടോപ്യയിലെ രാജാവിലൂടെയാണ് ജ്യുവൽമേരി അഭിനയ രംഗത്ത് എത്തുന്നത്.പത്തേമാരിയിലും മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. ഞാൻ മേരിക്കുട്ടിയാണ് ഒടുവിൽ തിയേറ്രറിൽ എത്തിയ ചിത്രം. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയാണ് പാപ്പൻ നിർമിക്കുന്നത്. നാളെ കാഞ്ഞിരപ്പള്ളിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ഗോകുൽ സുരേഷ്, നിത പിള്ള, ആശ ശരത്, നൈല ഉഷ, ഷമ്മി തിലകൻ, സ ണ്ണിവയ്ൻ, സ്വാസിക എന്നിവരാണ് മറ്റു താരങ്ങൾ. ആർ. ജെ ഷാൻ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്.65 ദിവസത്തെ ചിത്രീകരണം ഉണ്ടാവും.