madavoor-surendran

തിരുവനന്തപുരം : കവി മടവൂർ സുരേന്ദ്രൻ 2020ലെ ബാല ശ്രേഷ്ഠ പുരസ്‌കാരത്തിന് അർഹനായി. 'ബാലസാഹിത്യ രംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് അവാർഡ്. ബുക്ക് കഫേ പബ്ളിക്കേഷൻസാണ് അവാർഡ് ഏർപ്പെടുത്തിയത്. 12ൽപ്പരം അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള മടവൂർ സുരേന്ദ്രൻ 20ഓളം കൃതികളുടെ കർത്താവാണ്. കൃഷി വകുപ്പിന്റെ കീഴിൽ കഴക്കൂട്ടം ബയോടെക്‌നോളജി ആൻറ്റ് മോഡൽ ഫ്‌ളോറികൾച്ചർ സെൻററിലെ ഉദ്യോഗസ്ഥനാണ്. മാർച്ച് 14ന് തിരുവനന്തപുരത്ത് വച്ച് അവാർഡ് മേയർ കുമാരി ആര്യാ രാജേന്ദ്രൻ സമ്മാനിക്കുമെന്ന് ഭാരവാഹി ഷൈജു അലക്സ് പത്രസമ്മേളനത്തിൽ അറിയിച്ചു.