
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്കുശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്നു.
ഫുൾ മൂൺ സിനിമാസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് പേരിടാത്ത ഈ ചിത്രം നിർമ്മിക്കുന്നത്.  രതീഷ് ബാലകൃഷ്ണൻ െപാതുവാൾ ആദ്യമായി സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സന്തോഷ് ടി. കുരുവിളയാണ് നിർമിച്ചത്.കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം  ഉടൻ ആരംഭിക്കും.അതേസമയം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം കനകം കാമിനി കലഹം റിലീസിന് ഒരുങ്ങുകയാണ്. ഗ്രേസ് ആന്റണി, നിവിൻപോളി, വിനയ് ഫോർട്ട്, ജോയ് മാത്യു എന്നിവരാണ് മറ്റു താരങ്ങൾ.