kk-

ചർമ്മ സംരക്ഷണത്തിന് ഏറെ ശ്രദ്ധിക്കേണ്ട സമയമാണ് വേനൽക്കാലം. പ്രത്യേകിച്ചും മുടിയ്‌ക്കും ചർമ്മത്തിനും കൂടുതൽ കരുതൽ വേണം. കൂടുതൽ സമയം വെയിലത്ത് ചെലവഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വേനൽക്കാലത്ത് അമിതമായ ജലനഷ്ടം ഉണ്ടാകുമെന്നതിനാൽ ദിവസം രണ്ട് ലിറ്റർ വെള്ളം കുടിക്കണം. ഇത് ചർമ്മത്തിന് മൃദുത്വവും തിളക്കവും നൽകും. വീടിന് പുറത്തു പോകുമ്പോൾ നിർബന്ധമായും സൺസ്ക്രീൻ ലോഷൻ പുരട്ടുക. ചൂടിൽ നിന്ന് മുടിയേയും കണ്ണുകളേയും സംരക്ഷിക്കാൻ സ്കാർഫ്, സൺഗ്ലാസ് എന്നിവ ശീലമാക്കാം. പുറത്തു പോയി വന്ന ശേഷം തൈരും തക്കാളി നീരും തേനും സമം ചേർത്ത് മുഖത്ത് പുരട്ടുക. ഉറങ്ങുന്നതിന് മുൻപ് വെള്ളരിക്ക അരിഞ്ഞ് കണ്ണിന് മുകളിൽ വെയ്ക്കുകയോ തക്കാളി നീര് പുരട്ടുകയോ ചെയ്യുന്നത് കണ്ണിന്റെ ആരോഗ്യത്തിനും കൺതടങ്ങളിലെ കറുപ്പ് മാറാനും സഹായിക്കും. വേനൽക്കാലത്ത് ജലാംശമുള്ള പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കണം.