
ജനീവ: ഈ വർഷം അവസാനത്തോടെ ലോകം കൊവിഡ് മുക്തമാകുമെന്ന് കരുതുന്നത് അബദ്ധധാരണയാണെന്ന് ലോകാരോഗ്യ സംഘടന എമർജൻസി പ്രോഗ്രാം ഡയറക്ടർ ഡോ. മൈക്കിൾ റയാൻ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നൽകിക്കൊണ്ടിരിക്കുന്ന കൊവിഡ് വാക്സിനുകൾ
ഫലപ്രദമാണെങ്കിലും രോഗം ഈ വർഷാവസാനം പൂർണമായും ഇല്ലാതാകുമെന്ന് കരുതാനാകില്ല. ലൈസൻസുള്ള പല വാക്സിനുകളും വൈറസിന്റെ സ്ഫോടനാത്മക വ്യാപനത്തെ തടയാൻ സഹായിക്കുന്നുണ്ടെന്നും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വൈറസിനോടുള്ള ജാഗ്രത തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.