petrol

ഭോപാൽ: കായിക മത്സരങ്ങളിൽ വിജയിക്കുന്നവർക്കും കളിയിലെ കേമന്മാർക്കും ക്യാഷ് അവാർഡും കപ്പും നൽകുന്നതാണ് സാധാരണ പതിവ്. എന്നാൽ ഭോപാലിൽ ഒരു പ്രാദേശിക ക്രിക്ക‌റ്റ് ടൂർണമെന്റിൽ മാൻ ഓഫ് ദി മാച്ചായ കളിക്കാരന് എന്തുകൊണ്ടും വ്യത്യസ്‌തമായ സമ്മാനമാണ് ലഭിച്ചത്. അഞ്ച് ലി‌റ്റർ പെട്രോളായിരുന്നു അത്. സമ്മാനചിത്രം ട്വി‌റ്ററിൽ പോസ്‌റ്ര് ചെയ്‌തതോടെ അതിവേഗം വൈറലായി. 'മാൻ ഓഫ് ദി മാച്ച് അവാർഡിന് പെട്രോൾ. മാൻ ഓഫ് ദി സീരീസിന് ഗ്യാസ് സിലിണ്ടർ ആകും അപ്പോൾ.' ഒരു വിരുതൻ ചിത്രത്തിന് കമന്റായി കുറിച്ചു.

Been reading about a tournament in Bhopal where the player of the match got 5 litres of petrol. Now here's a useful prize!https://t.co/eyfiUqrR2y

— Harsha Bhogle (@bhogleharsha) March 2, 2021

വളരെ ഉപകാരപ്രദമായ മാൻ ഓഫ് ദി മാച്ച് അവാർഡെന്ന് പ്രസിദ്ധ ക്രിക്ക‌റ്റ് കമന്റേ‌റ്റർ ഹർഷ ഭോഗ്‌ലെയും ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെട്ടു. രാജ്യത്തെ മെട്രോ നഗരങ്ങളിൽ കഴിഞ്ഞ നാല് ദിവസമായി പെട്രോൾ വില മാറിയിട്ടില്ല. രാജ്യത്ത് ആദ്യമായി പെട്രോൾ വില നൂറ് കടന്നത് രാജസ്ഥാനിലെ ശ്രീഗംഗാനഗറിലായിരുന്നു.