
മുംബയ്: ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നികുതി വെട്ടിപ്പ് നടത്തുന്നുവെന്ന ആരോപണത്തെ തുടർന്നാണ് പരിശോധന. മുംബയിലും പുനെയിലും ഇരുവരുമായി ബന്ധപ്പെട്ട 30 ഓളം ഇടങ്ങളിൽ റെയ്ഡ് നടത്തി.
നിർമാതാവും സംരംഭകനുമായ മധു വർമ മന്തേനയുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ട്.
കേന്ദ്ര സർക്കാരിന്റെ നിശിത വിമർശകരാണ് അനുരാഗ് കശ്യപും തപ്‌സി പന്നുവും. കർഷക സമരവുമായി ബന്ധപ്പെട്ട് തപ്‌സി പന്നു നടത്തിയ പരാമർശങ്ങൾ കേന്ദ്രത്തിനെ ചൊടിപ്പിച്ചിരുന്നു.