manchester-city

ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി 4-1ന് വോൾവർ ഹാംപ്ടണിനെ തോൽപ്പിച്ചു

വിവിധ ലീഗുകളിലായി മാഞ്ചസ്റ്റർ സിറ്റി തോൽവിയറിയാത്ത തുടർച്ചയായ 28-ാം മത്സരം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗ് ഫുട്ബാളിൽ നിലവിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ ദിവസം വോൾവർഹാംപ്ടണിനെതിരെ തകർപ്പൻ വിജയം നേടി .ഒന്നിനെതിരേ നാലുഗോളുകളടിച്ച് നേടിയ വിജയം ലിവർപൂളിന് പരാജയമറിയാത്ത തുടർമത്സരങ്ങളിളുടെ എണ്ണത്തിൽ റെക്കാഡും സമ്മാനിച്ചു.

സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ സിറ്റിയ്ക്ക് വേണ്ടി ഗബ്രിയേല്‍ ജീസസ് ഇരട്ട ഗോളുകൾനേടിയപ്പോൾ റിയാദ് മഹ്‌റെസ് മൂന്നാം ഗോൾ നേടി. ലിയാൻഡർ ഡെൻഡോൻകറുടെ സെൽഫ് ഗോളും സിറ്റിയെ തുണച്ചു. വോൾവ്‌സിനായി കോണോർ കൊവാഡിയാണ് ആശ്വാസ ഗോൾ നേടിയത്. 15-ാം മിനിട്ടിൽ ഡെൻഡോൻകറുടെ സെൽഫ് ഗോളാണ് സിറ്റിയു‌ടെ അക്കൗണ്ട് തുറന്നത്.ആദ്യ പകുതിയിൽ ഈ ഗോളിന് സിറ്റി ലീഡ് ചെയ്തു. 61-ാം മിനിട്ടിൽ കൊവാഡിയിലൂടെ വോൾവ്സ് സമനില പി‌ടിച്ചെങ്കിലും 80-ാം മിനിട്ടിലെ ജീസസിന്റെയും 90-ാം മിനിട്ടിൽ മഹ്റേസിന്റെയും ഗോളുകൾ സിറ്റിയെ മുന്നിലെത്തിച്ചു.ഇൻജുറി ടൈമിലാണ് ജീസസ് തന്റെ രണ്ടാം ഗോളടിച്ച് പട്ടിക പൂർത്തിയാക്കിയത്.

ഈ വിജയത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന 15 മത്സരങ്ങളിൽ സിറ്റി വിജയിച്ചു. വിവിധ ലീഗുകളിലായി സിറ്റി കഴിഞ്ഞ 28 മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല. പ്രീമിയർ ലീഗിൽ 2020 നവംബറിലാണ് സിറ്റി അവസാനമായി തോൽവി വഴങ്ങിയത്.

ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റർ യുണൈറ്റഡുമായുള്ള അകലം 15 പോയിന്റാക്കാനും സിറ്റിയ്ക്ക് സാധിച്ചു. നിലവിൽ 27 മത്സരങ്ങളിൽ നിന്നും 65 പോയിന്റാണ് സിറ്റിയ്ക്കുള്ളത്. ഒരു മത്സരം കുറച്ചുകളിച്ച യുണൈറ്റഡിന് 50 പോയിന്റുകളുണ്ട്. ലെസ്റ്ററാണ് മൂന്നാം സ്ഥാനത്ത്. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂള്‍ ആറാമതാണ്.