
തിരുവനന്തപുരം :കേരളത്തിൽ ബി.ജെ.പിക്ക് അധികാരം കിട്ടിയാൽ പെട്രോൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. ജി.എസ്.ടി നടപ്പാക്കിയാൽ 60 രൂപയ്ക്ക് അടുത്ത് വിലയ്ക്ക് പെട്രോൾ വിൽക്കാനാകും.എന്തുകൊണ്ടാണ് പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന് കേരള സർക്കാർ ആവശ്യപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു.
ഒരുകാരണവശാലം ജി.എസ്.ടി ഇവിടെ നടപ്പാക്കാനാവില്ലെന്നാണ്. തോമസ് ഐസക്ക് പറയുന്നത്.. എന്തുകൊണ്ടാണ് കേരളത്തിൽ ജിഎസ്ടി നടപ്പാക്കുമെന്ന് പറയാൻ ബുദ്ധിമുട്ടെന്നും കുമ്മനം ചോദിച്ചു. കേരളത്തിൽ അധികാരം കിട്ടിയാൽ ജിഎസ്ടി നടപ്പാക്കും. അങ്ങനെയെങ്കിൽ വില ഏകദേശം 60 രൂപയ്ക്ക് അടത്തേ വരികയുള്ളൂവെന്നാണ് കണക്കുകൂട്ടലെന്നും കുമ്മനം പറഞ്ഞു. വിലക്കയറ്റത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തുന്നതിൽ ആത്മാർഥതയുണ്ടെങ്കിൽ പെട്രോളിനെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താം എന്നാണ് പറയേണ്ടത്. ജി.എസ്..ടിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ട്. അസം സർക്കാർ സംസ്ഥാനവിഹിതം വെട്ടിക്കുറച്ചു. അതപോലെ കേരളത്തിനും ചെയ്തുകൂടെയെന്നും കുമ്മനം ചോദിച്ചു.
ആഗോള അടിസ്ഥാനത്തിലാണ് പെട്രോളിന് വില വ്യത്യാസം വരുന്നത്. ഇക്കാര്യത്തിൽ ബി.ജെ.പിക്ക് വ്യക്തമായ നിലപാടുണ്ട്. ഇതെല്ലാം ജി.എസ്..ടുയുടെ പരിധിയിൽ കൊണ്ടുവരണം. അതിനെക്കുറിച്ച് സി.പി.എമ്മും കോൺഗ്രസും എന്താണ് അഭിപ്രായം പറയാത്തതെന്ന് കുമ്മനം ചോദിച്ചു.