
അഹമ്മുാബാദ് : ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ നിന്ന് ഉൾപ്പെടെ നീണ്ട അവധിയെടുത്തത് വിവാഹത്തിനുള്ള തയാറെടുപ്പിന്റെ ഭാഗമായി. നേരത്തേ ട്വന്റി20 പരമ്പരയിൽനിന്ന് വിശ്രമം അനുവദിച്ചിരുന്നെങ്കിലും നാലാം ക്രിക്കറ്റ് ടെസ്റ്റിൽനിന്ന് അപ്രതീക്ഷിതമായാണ് താരം അവധിയെടുത്തത്. മാത്രമല്ല, ഏകദിന പരമ്പരയിലും കളിച്ചേക്കില്ലെന്ന റിപ്പോർട്ടുകളും പിന്നാലെ വന്നു. ഇതോടെയാണ് താരം വിവാഹിതനാക്കുന്നുവെന്ന അഭ്യൂഹം പ്രചരിച്ചത്.തുടർന്ന്താരം ദേശീയ ടീമിൽനിന്ന് വിട്ടുനിൽക്കുന്നത് വിവാഹത്തിന് തയാറെടുക്കുന്നതിന്റെ ഭാഗമായാണെന്ന് ബി.സി.സി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് സ്ഥിരീകരിച്ചു.