cricket

തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കെ.സി.എ പ്രസിഡന്റ്സ് കപ്പ് ട്വന്റി-20 ടൂർണമെന്റ് ഈ മാസം ആറിന് ആലപ്പുഴ എസ്.ഡി കോളേജ് ഗ്രൗണ്ടിൽ തുടങ്ങും. കൊവിഡിന് ശേഷമുള്ള കെ.സി.എയുടെ ആദ്യ സീനിയർ ക്രിക്കറ്റ് ടൂർണമെന്റാണിത്. ടി.സി.എം സ്പോർട്സ് മാനേജ്മെന്റും കൊഡാക്കുമായി സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

കെ.സി.എ തന്നെ സെലക്ട് ചെയ്ത അഞ്ച് ടീമുകളെ ഉൾപ്പെടുത്തി റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിലാണ് ടൂർണമെന്റ്. ഓരോ ടീമിലും 14 കളിക്കാരും നാല് സ്റ്റാൻഡ്ബൈകളുമുണ്ടാകും. ഓരോ ടീമും രണ്ട് തവണ പരസ്പരം ഏറ്റുമുട്ടും. ആകെ 33 മത്സരങ്ങളാണ് 18 ദിവസം നീളുന്ന ടൂർണമെന്റിൽ ഉണ്ടാവുക. റൗണ്ട് റോബിൻ ലീഗിൽ നിന്ന് നാലു ടീമുകൾ സെമിയിലെത്തും.ഈ മാസം 23നാണ് ഫൈനൽ. ഫാൻ കോഡ് ആപ്പ് ഡൗൺലോഡ് ചെയ്തോ www.fancode.com എന്ന വെബ്സൈറ്റിലൂടെയോ മത്സരം ലൈവായി കാണാം.