
കോഴിക്കോട്: പത്ത് വർഷം മുമ്പ് എയർ ഇന്ത്യാ ഓഫീസ് മാർച്ചിനിടെയുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട കേസിൽ ഹാജരാവുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയതിന് ചൊവ്വാഴ്ച റിമാൻഡിലായ ടി.വി രാജേഷ് എം.എൽ.എ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.പി.എ മുഹമ്മദ് റിയാസ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.കെ.ദിനേശൻ എന്നിവർക്ക് നാലാം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. നേതാക്കൾക്ക് സി.പി.എം,ഡിവൈ.എഫ് ഐ പ്രവർത്തകർ സ്വീകരണം നൽകി.