
വാഷിംഗ്ടൺ: റഷ്യൻ പ്രതിപക്ഷ നേതാവായ അലക്സി നവൽനിയ്ക്കെതിരായ നടപടികളിൽ പ്രതിഷേധിച്ച് റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക. നവൽനിയെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഐക്യരാഷ്ട്ര സഭ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തുമെന്നും ഉപരോധം എന്നു മുതലെന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നുമാണ് റിപ്പോർട്ട്. യു.എസിനെതിരെ തുടർച്ചയായി നടത്തുന്ന സൈബർ ആക്രമണങ്ങൾ ഉൾപ്പെടെയുള്ളവയുടെ പശ്ചാത്തലത്തിൽ ഉപരോധം ഏർപ്പെടുത്തി അമേരിക്ക എക്സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.