
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട് ബി.ജെ.പി. അഞ്ചു സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലിലും ആം ആദ്മി പാർട്ടി വിജയം നേടി. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റും ആം ആദ്മി പിടിച്ചെടുത്തു.. ഒരു സീറ്റിൽ കോൺഗ്രസും വിജയിച്ചു. ആം ആദ്മി പാർട്ടിയുടെ കൈവശം ഉണ്ടായിരുന്ന സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാതെ കനത്ത പരാജയമാണ് തലസ്ഥാനത്ത് .ബി.ജെ.പി നേരിട്ടത്.
രോഹിണിയിൽ ബി.എസ്.പി സ്ഥാനാർത്ഥി രാജിവച്ച സീറ്റിലാണ് ആം ആദ്മി പാർട്ടി വിജയിച്ചത്. ബി.ജെ.പിയുടെ കൈവശമുണ്ടായിരന്ന ഷാലിമാർ ബാഗ് സീറ്റ് ആപ്പ് പിടിച്ചെടുത്തത് പാർട്ടി കേന്ദ്രങ്ങളിൽ തന്നെ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
ഒരു വർഷം മുൻപ് കലാപം നടന്ന വടക്ക് കിഴക്കൻ ഡൽഹിയിലെ ചൗഹാൻ ബംഗാറിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി മൊഹമ്മദ് ഇഷ്രാക്ക് ഖാനെ പരാജയപ്പെടുത്തിയാണ് കോൺഗ്രസ് സ്ഥാനാർഥി ചൗധരി സുബൈർ അഹമ്മദ് വിജയിച്ചത്. ആം ആദ്മി പാർട്ടി വിജയിച്ച സീറ്റുകളിൽ എല്ലാം ബി..ജെ..പിയാണ് രണ്ടാം സ്ഥാനത്ത്.