
ലക്നൗ: പതിനേഴുകാരിയായ മകളെ കൊന്ന്, തലയുമായി പിതാവ് റോഡിൽ. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം. പണ്ഡേതര ഗ്രാമത്തിലെ സർവേഷ് കുമാർ എന്നയാളാണ് മകളെ കൊന്ന് തലയറുത്തത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ തലയുമായി ഒരാൾ റോഡിലൂടെ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചിലർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസുകാർ എത്തിയപ്പോൾ മകളെ താനാണ് കൊന്നതെന്ന് സർവേഷ് പറഞ്ഞു. മകളുടെ പ്രണയബന്ധമാണ് കൊലപാതകത്തിന് കാരണമെന്നും, വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് മൂർച്ചയുള്ള ആയുധംകൊണ്ട് തല വെട്ടുകയായിരുന്നുവെന്നും പ്രതി പൊലീസിനെ അറിയിച്ചു.