taj-mahal

ന്യൂഡൽഹി: ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്‌ മഹലിന് ബോംബ് ഭീഷണി. താജ്‌മഹൽ പരിസരത്ത് സ്ഫോടനവസ്‌തുക്കൾ കുഴിച്ചിട്ടിട്ടുണ്ടെന്നും, അത് ഏതുസമയത്തും പൊട്ടിത്തെറിക്കുമെന്നായിരുന്നു ഭീഷണി. ഉത്തർപ്രദേശ് പൊലീസിനാണ് അജ്ഞാത സന്ദേശം ഫോൺ മുഖാന്തിരം ലഭിച്ചത്. ഇതിനെ തുടർന്ന് സന്ദർശകരെ മാറ്റി താജ്‌ മഹൽ താൽക്കാലികമായി അടച്ചു. കർശനപരിശോധനകൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.