
അശ്വതി: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നിലവിലുള്ളതിനേക്കാൾ മെച്ചപ്പെട്ട ജോലി ലഭിക്കും. ദൃശ്യ,മാദ്ധ്യമ പ്രവർത്തനരംഗത്തുള്ളവർക്ക് അംഗീകാരങ്ങൾ ലഭിക്കും. എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ഉന്നത ജോലി ലഭിക്കും. ശനിയാഴ്ച അനുകൂല ദിവസം.
ഭരണി: ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. വിശേഷവസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. സൽക്കാരങ്ങളിൽ പ്രിയം വർദ്ധിക്കും.
കാർത്തിക: തൊഴിൽരഹിതർക്ക് ആശ്വാസകരമായ സന്ദേശം ലഭിക്കും. റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടത്തിനു സാദ്ധ്യത. സർക്കാരിൽ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഉന്നതാധികാരപ്രാപ്തി കൈവരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം.
രോഹിണി: മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. പല കാര്യങ്ങളിലും മദ്ധ്യസ്ഥത വഹിക്കാനിടവരും. സഹോദരങ്ങളിൽ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത. വിദേശത്തു നിന്നും നാട്ടിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും.
മകയീരം: പല വിധത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. സ്ഥലമോ വീടോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അഡ്വാൻസ് തുക നൽകാൻ സാധിക്കും. തൊഴിൽ മേഖലയിൽ ചില പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും.
തിരുവാതിര: ആഡംബര വസ്തുക്കളിൽ താത്പ്പര്യം വർദ്ധിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. വ്യാപാര വ്യവസായ രംഗത്ത് പുരോഗതി ഉണ്ടാകും. യാത്രകൾ മുഖേന ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. വ്യാഴാഴ്ച ദിവസം അനുകൂലം.
പുണർതം: പിതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും അധിക ചെലവുകൾ വർദ്ധിക്കും. സഹോദരസ്ഥാനീയർക്ക് ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. ഭക്ഷണക്രമം പാലിക്കണം.
പൂയം: സാഹിത്യകാരന്മാർക്ക് പുതിയ കൃതികൾ പ്രസിദ്ധീകരിക്കാൻ സാധിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.ഗൃഹസംബന്ധമായി അസ്വസ്ഥതകൾ മാറികിട്ടും. ഡിപ്പാർട്ടുമെൻറ് ടെസ്റ്റിൽ ഉന്നത വിജയം കരസ്ഥമാക്കും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും.
ആയില്യം: പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ തടസം നേരിടും. ഏറ്റെടുക്കുന്ന പ്രവർത്തികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. ശനിയാഴ്ച അനുകൂല ദിവസം.
മകം: വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് അനുകൂല സമയം. ഗൃഹ നിർമ്മാണത്തിന് തുടക്കം കുറിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂലസമയം. ടെസ്റ്റുകളിലും,ഇന്റർവ്യൂകളിലും പങ്കെടുക്കുന്നവർക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കും. പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും.
പൂരം: സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. കർമ്മസംബന്ധമായി അഭിവൃദ്ധി ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. അലങ്കാര വസ്തുക്കൾക്കായി പണം ചെലവഴിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് ശ്രമിക്കുന്നവർക്ക് തടസങ്ങൾ നേരിടും.
ഉത്രം: സ്വജനങ്ങൾ സൗഹൃദം പുലർത്തും. ഭൂമിയോ വീടോ വാങ്ങാനുദ്ദേശിക്കുന്നവർക്ക് അഡ്വാൻസ് തുക നൽകാൻ സാധിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി പണം ചെലവഴിക്കും. വാഹനസംബന്ധമായ തൊഴിൽ ചെയ്യുന്നവർക്ക് ധനനഷ്ടത്തിനു സാദ്ധ്യത. അധികം ധനചെലവ് നേരിടും.
അത്തം: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് തൊഴിൽ അഭിവൃദ്ധിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. ഡിപ്പാർട്ടുമെന്റ് ടെസ്റ്റിൽ പ്രതീക്ഷിക്കുന്നത്ര വിജയം കരസ്ഥമാക്കാൻ സാധിക്കുകയില്ല. ആത്മാർത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കും.
ചിത്തിര: സന്താനങ്ങൾക്ക് തൊഴിൽ ലബ്ധി ഉണ്ടാകാനിടയുണ്ട്. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ ഉത്സാഹം പ്രകടമാക്കും. പലവിധ വിഷമതകൾ കാരണം നിദ്രാഭംഗം അനുഭവപ്പെടും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകാൻ തടസം നേരിടും. ശനിയാഴ്ച അനുകൂല ദിവസം.
ചോതി: കർമ്മസംബന്ധമായി അഭിവൃദ്ധി ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ധാരാളം യാത്രകൾ ആവശ്യമായി വരും. ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കും.
വിശാഖം: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പ്രമോഷന് ശ്രമിക്കുന്ന സർക്കാർ ജീവനക്കാർക്ക് തടസങ്ങൾ നേരിടും. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കണം. ഉദ്യോഗസ്ഥന്മാർക്ക് സർക്കാരിൽ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കാൻ തടസം നേരിടും.
അനിഴം: മനസിന് സന്തോഷം ലഭിക്കും. സർക്കാരിൽ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. പിതാവിൽ നിന്ന് സഹായസഹകരണം ലഭിക്കും. സന്താനങ്ങൾക്ക് ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. ശനിയാഴ്ച അനുകൂല ദിവസം.
കേട്ട: കലാ സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. കർമ്മ സംബന്ധമായി ധാരാളം യാത്രകൾ ആവശ്യമായി വരും.
മൂലം:ആത്മാർത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കും. ഭാര്യയുമായോ ഭാര്യാ ബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ശത്രുക്കളിൽ നിന്നും ഉപദ്രവം വർദ്ധിക്കും.
പൂരാടം: പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ബന്ധുജനങ്ങൾ മുഖേന മനോദുഃഖത്തിനിടയാക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. പരീക്ഷാദികളിൽ വിജയ സാദ്ധ്യത. രാഷ്ട്രീയ പ്രവർത്തകർ പൊതുവേദികളിൽ പ്രസംഗിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ശനിയാഴ്ച അനുകൂല ദിവസം.
ഉത്രാടം: മേലധികാരികളിൽ നിന്നും സൗഹാർദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. നിശ്ചയിച്ച വിവാഹം ഭംഗിയായി നടക്കും. ഡിപ്പാർട്ട്മെൻറ് ടെസ്റ്റിൽ ഉന്നതവിജയം കരസ്ഥമാക്കും. പല വാഗ്ദാനങ്ങളും നിറവേറ്റാൻ കഠിനമായി പരിശ്രമിക്കും. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. സുഹൃത്തുക്കളുടെ സൽക്കാരങ്ങളിൽ പങ്കെടുക്കും. ശനിയാഴ്ച അനുകൂല ദിവസം.
തിരുവോണം: സന്താനങ്ങൾക്ക് തൊഴിൽ ലബ്ധി ഉണ്ടാകാനിടയുണ്ട്. ജീവിത പങ്കാളിയുമായി ചില്ലറ പരിഭവം ഉണ്ടാകും. രാഷ്ട്രീയ പ്രവർത്തകർക്ക് പൊതുജനങ്ങളുടെ ഇടയിൽ ആദരവ് വർദ്ധിക്കും. രാഷ്ട്രീയമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. ആത്മാർത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കും. ശനിയാഴ്ച അനുകൂല ദിവസം.
അവിട്ടം: സന്താനങ്ങൾക്ക് തൊഴിൽ ലബ്ധി ഉണ്ടാകാനിടയുണ്ട്. പൂർവിക സ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. പൊതു പ്രവർത്തകർ മറ്റുള്ളവരാൽ ആദരിക്കപ്പെടും. ഇഷ്ട ഭക്ഷണലാഭം ഉണ്ടാകും.
ചതയം: പലവിധത്തിലുള്ള സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഗൃഹ നിർമ്മാണത്തിനായി ധനം ചെലവഴിക്കും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. ഉദ്യോഗസംബന്ധമായി ദൂരയാത്രകൾ ആവശ്യമായി വരും. വിദ്യാർത്ഥികൾക്ക് സംഗീതാദികലകളിൽ താത്പ്പര്യം വർദ്ധിക്കും.ശനിയാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: നൂതന ഗൃഹ ലാഭത്തിന് സാദ്ധ്യത. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ അനുകൂല സമയം. വാഹനസംബന്ധമായി ചെലവുകൾ വർദ്ധിക്കും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും.
ഉത്രട്ടാതി: സർക്കാർ ജീവനക്കാർക്ക് അനുകൂലം. ആരാധനയ്ക്ക് സമയം കണ്ടെത്തും. അനാവശ്യ ചിന്തകൾ മനസിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. കണ്ടകശനികാലമായതിനാൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും.
രേവതി: ആഗ്രഹ സാഫല്യം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. കർമ്മപുഷ്ടിക്ക് തടസങ്ങൾ നേരിടും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. അപകീർത്തിക്കു സാദ്ധ്യതയുള്ളതിനാൽ എല്ലാ കാര്യങ്ങളിലും ശ്രദ്ധ ആവശ്യമാണ്.