k-surendran

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനങ്ങൾക്ക് അനുകൂലമായ നടപടി ഏത് രാഷ്ട്രീയ പാർട്ടി സ്വീകരിച്ചാലും സ്വാഗതം ചെയ്യുമെന്ന് തന്ത്രി കുടുംബം. ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിച്ച നടപടി സ്വാഗതാർഹമാണെന്നും തന്ത്രി കണ്‌ഠരര് രാജീവരര് പറഞ്ഞു.

ശബരിമല വിഷയത്തിൽ രാഷ്ട്രീയം നോക്കുന്നില്ല. ഭക്തജനങ്ങൾക്ക് അനുകൂലമായ നിലപാട് രാഷ്ട്രീയപാർട്ടികളിൽ നിന്നുണ്ടാകണമെന്നാണ് അഭ്യർത്ഥന. ഇക്കാര്യത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലെന്നും ആര് സഹായിച്ചാലും സ്വീകരിക്കുമെന്നും തന്ത്രി പറഞ്ഞു.

ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനുമായുളള കൂടിക്കാഴ്‌ചക്ക് ശേഷമായിരുന്നു തന്ത്രിയുടെ പ്രതികരണം. വിജയാത്രയുടെ ഭാഗമായാണ് കൂടിക്കാഴ്‌ച നടന്നത്. പത്തനംതിട്ട ജില്ലയിൽ പര്യടനം തുടരുന്ന വിജയയാത്ര എട്ടാം തീയതി തിരുവനന്തപുരത്ത് സമാപിക്കും.