dharmajan

കോഴിക്കോട്: കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ധർമ്മജൻ ബോൾഗാട്ടിക്കെതിരെ പാർട്ടിക്കുളളിൽ പടയൊരുക്കും. ധർമ്മജൻ ഇതിനോടകം നിശബ്‌ദ പ്രചാരണം ആരംഭിച്ച ബാലുശേരിയിലെ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. നടനെ ബാലുശേരിയിൽ മത്സരിപ്പിക്കരുതെന്നാണ് മണ്ഡലം കമ്മിറ്റിയുടെ ആവശ്യം.

ഇതുസംബന്ധിച്ച പരാതി പ്രാദേശിക നേതൃത്വം കെ പി സി സിക്ക് കൈമാറി. ധർമ്മജനെ മത്സരിപ്പിക്കുന്നത് യു ഡി എഫിന് ക്ഷീണം ചെയ്യുമെന്നും നടിയെ ആക്രമിച്ച കേസടക്കം തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും മണ്ഡലം കമ്മിറ്റി കെ പി സി സിക്ക് കൈമാറിയ പരാതിയിൽ പറയുന്നു.