vaccine

ഒട്ടാവ: അഞ്ച് ലക്ഷം ഡോസ് വാക്സിൻ നൽകിയതിന് ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് കാനഡ. കൊവിഷീൽഡിന് കാനഡ അനുമതി നൽകിയതിന് പിന്നാലെയാണ് ഇന്ത്യ വാക്സിൻ കയറ്റി അയച്ചത്. തുടർന്നും ഇന്ത്യയുടെ സഹകരണം പ്രതീക്ഷിക്കുന്നതായി കനേഡിയൻ മന്ത്രി അനിത ആനന്ദ് ട്വീറ്റ് ചെയ്തു. ഇനി 1.5 ദശലക്ഷം ഡോസ് വാക്സിൻ കൂടി ഇന്ത്യയിൽ നിന്നും കാനഡയിൽ എത്താനുണ്ട്. ഈ ആഴ്ചയോടെ 944,600 ഡോസ് കൊവിഡ് വാക്സിൻ രാജ്യത്തെത്തുമെന്ന് അനിത നേരത്തെ പറഞ്ഞിരുന്നു. 444,600 ഡോസ് ഫൈസർ വാക്സിനും 500,000 അസ്ട്രാസെനക വാക്സിനുമാണ് ഇത്.