
കീവ്: ഉക്രയ്ൻ സ്വദേശിയായ അനസ്തേഷ്യ പൊക്രേചുകിന്റെ കവിളുകൾ കണ്ടാൽ ആരായാലും നോക്കി നിന്ന് പോകും. ലോകത്തിലെ ഏറ്റവും വലിയ കവിളുകൾക്കുടമയാണ് അനസ്തേഷ്യയെന്നാണ് റിപ്പോർട്ടുകൾ. ശസ്ത്രക്രിയകൾ നടത്തിയാണ് മോഡലായ അനസ്തേഷ്യ കവിളിലും ചുണ്ടിലും മാറ്റങ്ങൾ വരുത്തിയത്. ആറുവർഷമായി നടത്തുന്ന നിരന്തര ശസ്ത്രക്രിയയിലൂടെയും ചികിത്സയിലൂടെയുമാണ് 32കാരിയായ അനസ്തേഷ്യ പുതിയ രൂപത്തിലെത്തിയത്.
ഇൻസ്റ്റഗ്രാമിൽ രണ്ടുലക്ഷം ഫോളോവേഴ്സുള്ള അനസ്തേഷ്യയെ ഇപ്പോൾ തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. അനസ്തേഷ്യയുടെ പിങ്ക് നിറത്തിലുള്ള മുടിയും കണ്ണുകളിലെ ലെൻസും മേക്കപ്പും ഒക്കെ ആരാധകർ ചർച്ചയാക്കി കഴിഞ്ഞു. മുഖത്ത് നിരവധി കുത്തിവയ്പ്പുകൾ എടുത്തതോടെ കവിളുകളിൽ മാറ്റം കണ്ടുവരാൻ തുടങ്ങി. മാറ്റം വളരെയധികം ഇഷ്ടമായെന്നും അനസ്തേഷ്യ പറഞ്ഞു. മറ്റുള്ളവർ വിചിത്രമായാണ് ഇതിനെ കാണുന്നതെന്ന് അറിയാം. എങ്കിലും അതൊന്നും കാര്യമായെടുക്കാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.