biggest-cheeks

കീവ്: ഉക്രയ്ൻ സ്വദേശിയായ അനസ്തേഷ്യ പൊക്രേചുകിന്റെ കവിളുകൾ കണ്ടാൽ ആരായാലും നോക്കി നിന്ന് പോകും. ലോകത്തിലെ ഏറ്റവും വലിയ കവിളുകൾക്കുടമയാണ് അനസ്തേഷ്യയെന്നാണ് റിപ്പോർട്ടുകൾ. ശസ്ത്രക്രിയകൾ നടത്തിയാണ് മോഡലായ അനസ്തേഷ്യ കവിളിലും ചുണ്ടിലും മാറ്റങ്ങൾ വരുത്തിയത്. ആറുവർഷമായി നടത്തുന്ന നിരന്തര ശസ്​ത്രക്രിയയിലൂടെയും ചികിത്സയിലൂടെയുമാണ്​ 32കാരിയായ അനസ്തേഷ്യ പുതിയ രൂപത്തിലെത്തിയത്.

ഇൻസ്റ്റഗ്രാമിൽ രണ്ടുലക്ഷം ​ഫോളോവേഴ്​സുള്ള അനസ്​തേഷ്യയെ ഇപ്പോൾ തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ്​ ആരാധകർ പറയുന്നത്​. അനസ്​തേഷ്യയുടെ പിങ്ക്​ നിറത്തിലുള്ള മുടിയും കണ്ണുകളിലെ ലെൻസും മേക്കപ്പും ഒക്കെ ആരാധകർ ചർച്ചയാക്കി കഴിഞ്ഞു. മുഖത്ത്​ നിരവധി കുത്തിവയ്പ്പുകൾ എടുത്തതോടെ കവിളുകളിൽ മാറ്റം കണ്ടുവരാൻ തുടങ്ങി. മാറ്റം വളരെയധികം ഇഷ്​ടമായെന്നും അനസ്​തേഷ്യ പറഞ്ഞു. മറ്റുള്ളവർ വിചിത്രമായാണ്​ ഇതിനെ കാണുന്നതെന്ന്​ അറിയാം. എങ്കിലും അതൊന്നും കാര്യമായെടുക്കാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.