
തിരുവനന്തപുരം : നാടിന്റെ നട്ടെല്ലായ കർഷകരുടെ ജീവിത സമരങ്ങളിൽ എന്നും ഒപ്പവും, നിറ സാന്നിദ്ധ്യവുമാണ് നെയ്യാറ്റിൻകര കെ.എസ്. അനിൽ. ട്രേഡ് യൂണിയനുകളുടെ മികച്ച സംഘാടകനും. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലിരുന്ന് ജില്ലയിലെ നിരവധി കർഷക സമരങ്ങൾക്ക് നേതൃത്വം നൽകി. കാംകോ ഡയറക്ടർ, ലേബർ വെൽഫെയർ ബോർഡംഗം തുടങ്ങിയ പദവികൾ അവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും അർഹതപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും അവർക്ക് ലഭ്യമാക്കുന്നതിലും അനിലിന് തുണയായി. ജില്ലയിലെ എല്ലാ കോൺഗ്രസ് വാർഡ് പ്രസിഡന്റുമാർക്കും ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ് തയ്യാറാക്കി നൽകിയത് പാർട്ടി നേതൃത്വത്തിന്റെ പ്രശംസയ്ക്ക് കാരണമായി.
പ്രമുഖ സാംസ്കാരിക സംഘടനയായ ജാലകത്തിന്റെ ചെയർമാനായ അനിൽ, ചെങ്കൽ ജോയിന്റ് ഫാമിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും,. ജില്ലയിലെ ആശ്വാസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സ്ഥാപക പ്രസിഡന്റാണ്. ഹോർട്ടികോർപ്പിലെയും ബുക്ക് മാർക്കിലെയും കോൺഗ്രസ് യൂണിയനുകളുടെ പ്രസിഡന്റും.. ശിവഗിരി മഠവുമായി വർഷങ്ങളായി അടുത്ത ബന്ധം പുലർത്തുന്ന കെ.എസ്.അനിൽ , വർക്കല നിയമസഭാ സീറ്റിലേക്ക് പാർട്ടി നേതൃത്വം തന്നെ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ്.