
ഒട്ടാവ: കാർഷക നിയമങ്ങൾക്കെതിരെ ഇന്ത്യയിൽ സമരം നടക്കുന്നതിൽ പ്രതിഷേധിച്ച് ആസ്ട്രേലിയയിലെ സിഡ്നിയിൽ സിക്കുകാർക്ക് നേരെ ആക്രമണം. വെസ്റ്റ് സിഡ്നിയിലെ ഹാരിസ് പാർക്കിന് സമീപം നടന്ന ആക്രമണത്തിൽ കാർ തകർക്കുകയും ചെയ്തു
സിക്ക് സമൂഹവും കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്നവരും തമ്മിൽ കഴിഞ്ഞയിടയ്ക്കുണ്ടായ പ്രശ്നങ്ങളുടെ അനന്തരഫലമാണ് ആക്രമണമെന്നാണ് ആസ്ട്രേലിയയിലെ അന്വേഷണ ഏജൻസികൾ കരുതുന്നത്. ബേസ്ബാൾ ബാറ്റുപയോഗിച്ച് സിക്കുകാർ ഉപയോഗിച്ചിരുന്ന കാർ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ആസ്ട്രേലിയൻ ചാനലായ 7ന്യൂസ് പുറത്തു വിട്ടു.
അതേസമയം, കാറിനകത്തുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പ്രശ്നം പരിഹരിക്കാനായി ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തിയതായി ആസ്ട്രേലിയൻ അധികൃതർ അറിയിച്ചു.