myg

 പ്രവർത്തനാരംഭം നാളെ

തിരുവനന്തപുരം: മൈജിയുടെ രണ്ട് പുതിയ ഷോറൂമുകൾ നാളെ കിളിമാനൂർ ആർ സ്ക്വയർ ബിൽഡിംഗിലും കരമന ജംഗ്‌ഷനിലെ എസ്.എൻ. ടവറിലും നാളെ പ്രവർത്തനം ആരംഭിക്കും. ഇതോടെ തിരുവനന്തപുരത്ത് മൈജി ഷോറൂമുകളുടെ എണ്ണം അഞ്ചാകും. പട്ടം, പഴവങ്ങാടി, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ നിലവിൽ ഷോറൂമുകളുണ്ട്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഗാഡ്‌ജറ്റുകൾക്ക് മികച്ച വിലക്കുറവുണ്ട്. കമ്പനി ഓഫറുകൾക്ക് പുറമേ മൈജിയുടെ നിരവധി ഓഫറുകളും നേടാം. ലോകോത്തര ബ്രാൻഡുകളുടെ വിപുലമായ നിരയ്ക്കൊപ്പം 'വേറൊരു റേഞ്ച് ഷോപ്പിംഗ് അനുഭവം" സമ്മാനിക്കുന്നതാണ് പുത്തൻ ഷോറൂമുകൾ. ഗൃഹോപകരണങ്ങളുടെ (സ്മാൾ അപ്ളയൻസസ്) കളക്ഷനുകളുമുണ്ട്.

10 ശതമാനം വരെ കാഷ്ബാക്ക് ഓഫറോടെ ആകർഷക ഫിനാൻസ് ഓഫറുകളും ലഭ്യമാണ്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്/ഇ.എം.ഐ വഴി അതിവേഗ വായ്പ, 100 ശതമാനം വായ്‌പ എന്നിവയും നേടാം. www.myg.in വഴി ഓൺലൈൻ പർച്ചേസ് നടത്താം. എക്‌സ്‌പ്രസ് ഹോം ഡെലിവറി സൗകര്യവും പ്രത്യേകതയാണ്.