imran-khan

ഇസ്‌ലാമബാദ്: പാകിസ്ഥാനി‌ൽ സെനറ്റിലേക്കുള്ള പ്രധാന സീറ്റിൽ പരാജയപ്പെട്ടതിനെ തുടർന്ന് വിശ്വാസ വോട്ടെടുപ്പ് നേരിടാനൊരുങ്ങി ഇമ്രാൻ ഖാൻ സർക്കാർ. സെനറ്റിലെ 37 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ധനകാര്യ മന്ത്രി അബ്ദുൾ ഹാഫിസ് ഷെയ്ഖ് പരാജയപ്പെട്ടിരുന്നു. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ മുഴുവൻ ഫലവും വന്നിട്ടില്ലെങ്കിലും വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങാനാണ് സർക്കാരിന്റെ തീരുമാനം. ഇതുവരെ വന്ന ഫലത്തിന്റെ അടിസ്ഥാനത്തിൽ സെനറ്റിൽ സർക്കാരിന് ഭൂരിപക്ഷം നേടാനായിട്ടുണ്ടെങ്കിലും ധനകാര്യമന്ത്രിയായ പരാജയം സർക്കാരിന് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഷെയ്ഖിന് ധനകാര്യമന്ത്രിയായി തുടരാനാകുമെങ്കിലും സർക്കാരിന് വലിയ നാണക്കേടാണ് അദ്ദേഹത്തിന്റെ പരാജയം.

ഈ പശ്ചാത്തലത്തിലാണ് വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ഇമ്രാൻ തന്നെ മുന്നോട്ടുവന്നത്.